Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karoor Soman

Article

"അ​നു​രാ​ഗ​ത്തി​ൻ പൊ​ൻ​മ​ണി​യാ​യി പി​റ​ന്ന - കി​യോ​റ'

ആ ​ദി​വ​സം! ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ക​ളി​ൽ നി​ന്ന് ഒ​ര​ൽ​പം ഒ​ഴി​ഞ്ഞ ഒ​രി​ട​ത്ത്, കി​യോ​റ ഡ​യ​മ​ണ്ട്സി​ന്‍റെ ഷോ​റൂം എ​ന്നെ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ഭാ​ത സൂ​ര്യ​ന്‍റെ നേ​രി​യ വെ​ളി​ച്ചം ഷോ​റൂ​മി​ന്‍റെ അ​ക​ത്തേ​ക്ക് അ​രി​ച്ചെ​ത്തി, അ​വി​ടു​ത്തെ ര​ത്ന​ക്ക​ല്ലു​ക​ളി​ൽ ത​ട്ടി പ്ര​തി​ഫ​ലി​ക്കു​മ്പോ​ൾ... അ​ത് വെ​റു​മൊ​രു വെ​ളി​ച്ച​മാ​യി​രു​ന്നി​ല്ല, ഒ​രാ​യി​രം സ്വ​പ്‌​ന​ങ്ങ​ൾ ഒ​രു​മി​ച്ച് ക​ത്തി​യെ​രി​യു​ന്ന പോ​ലെ ഒ​രു പ്ര​ഭാ​വ​ല​യം!

അ​ക​ത്തേ​ക്ക് കാ​ലെ​ടു​ത്തു​വെ​ച്ച​പ്പോ​ൾ ത​ന്നെ ആ ​അ​ന്ത​രീ​ക്ഷം എ​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചു. കോ​ഴി​ക്കോ​ടി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു സ്ഥി​തി​ചെ​യു​ന്ന ആ ​ര​ത്‌​ന​ക​ല്ലു​ക​ളു​ടെ ശേ​ഖ​രം : ക​യ​റി​യ ഉ​ട​നെ​യു​ള്ള ശാ​ന്ത​മാ​യ സം​ഗീ​തം, ചു​റ്റും അ​തി​മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ൾ... ഓ​രോ ഡി​സൈ​നും ഓ​രോ ക​ഥ പ​റ​യു​ന്നു. ഞാ​ൻ ആ ​മോ​തി​ര​ങ്ങ​ളി​ലും നെ​ക്ലേ​സു​ക​ളി​ലും ക​മ്മ​ലു​ക​ളി​ലും ക​ണ്ണെ​ടു​ക്കാ​തെ നോ​ക്കി നി​ന്നു​പോ​യി. ഇ​തി​ന്‍റെ പി​ന്നി​ൽ ആ​രാ​യി​രി​ക്കും? ഈ ​സൗ​ന്ദ​ര്യ​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യ​മെ​ന്താ​യി​രി​ക്കും?

അ​പ്പോ​ഴാ​ണ് അ​വ​ർ എ​ന്‍റെ മു​ന്നി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത് - ഫ​ജീ​ന ഇ​ത്ത​യും ക​രീം ഇ​ക്ക​യും. അ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ പ​ര​സ്പ​ര​മു​ള്ള സ്നേ​ഹ​ത്തി​ന്‍റെ തെ​ളി​ഞ്ഞ ഒ​രു തി​ള​ക്കം, അ​ത് അ​വ​രു​ടെ ക​ട​യി​ലെ വ​ജ്ര​ങ്ങ​ളെ​ക്കാ​ൾ ശോ​ഭ​യു​ള്ള​താ​യി​രു​ന്നു. ഇ​ത്ത​യു​ടെ ചി​രി​യി​ൽ ഒ​രു ന​ക്ഷ​ത്ര​ത്തി​ള​ക്ക​മു​ണ്ട്; ഇ​ക്ക​യു​ടെ വാ​ക്കു​ക​ളി​ൽ ഒ​രു പാ​റ​യു​ടെ ഉ​റ​പ്പും.

"ന​മ​സ്കാ​രം, ഇ​ത്ര​യും മ​നോ​ഹ​ര​മാ​യ ഈ ​ലോ​കം എ​ങ്ങ​നെ നി​ങ്ങ​ൾ സൃ​ഷ്ടി​ച്ചു?' ആ​കാം​ഷ അ​ട​ക്കാ​നാ​വാ​തെ ഞാ​ൻ ചോ​ദി​ച്ചു. ഫ​ജീ​ന ഇ​ത്ത കൗ​തു​ക​ത്തോ​ടെ എ​ന്നെ നോ​ക്കി, എ​ന്നി​ട്ട് ക​രീം ഇ​ക്ക​യെ ഒ​ന്നു നോ​ക്കി ചി​രി​ച്ചു. ആ ​ചി​രി​യി​ൽ അ​വ​രു​ടെ മു​ഴു​വ​ൻ ജീ​വി​ത​വും ഞാ​ൻ ക​ണ്ടു.

"ഞ​ങ്ങ​ൾ വി​റ്റ​ത് ആ​ഭ​ര​ണ​ങ്ങ​ള​ല്ല, ഞ​ങ്ങ​ൾ ജീ​വി​ച്ച പ്ര​ണ​യ​മാ​ണ്,' ക​രീം ഇ​ക്ക​യു​ടെ ആ ​വാ​ക്കു​ക​ൾ എ​ന്‍റെ മ​ന​സി​ൽ ത​റ​ച്ചു. അ​പ്പോ​ഴാ​ണ് അ​വ​രു​ടെ ക​ഥ ഞാ​ൻ അ​റി​യു​ന്ന​ത്. അ​വ​രു​ടെ പ്ര​ണ​യ​ത്തി​ന്‍റെ ചൂ​ടി​ൽ ഉ​രു​ക്കി​യെ​ടു​ത്ത​താ​ണ് ഈ ​ബി​സി​ന​സ്!

പ്ര​ണ​യ​ത്തി​ൽ നി​ന്ന് ബി​സി​ന​സി​ലേ​ക്ക്

ഫ​ജീ​ന ഇ​ത്ത​യ്ക്ക് ചെ​റു​പ്പം മു​ത​ൽ ത​ന്നെ ര​ത്ന​ങ്ങ​ളു​ടെ തി​ള​ക്ക​ത്തോ​ടും മോ​തി​ര​ങ്ങ​ളു​ടെ മൃ​ദു​ത്വ​ത്തോ​ടും ഒ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു. അ​മ്മ​യു​ടെ പെ​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച ചെ​റു താ​ളി​ക​ൾ എ​ടു​ത്ത് നോ​ക്കു​മ്പോ​ഴൊ​ക്കെ ഫ​ജീ​ന​ത്താ​തു​ടെ ക​ണ്ണു​ക​ൾ ചി​രി​ക്കും. "ഇ​വ​യെ​ല്ലാം ഞാ​ൻ ത​ന്നെ ഒ​രു​ദി​വ​സം ഉ​ണ്ടാ​ക്കും,' എ​ന്നു​ള്ളൊ​രു ആ​ത്മ​വി​ശ്വാ​സം അ​ന്നേ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു.

ക​രീം ഇ​ക്ക​യും അ​തേ പോ​ലെ ത​ന്നെ. ചെ​റി​യ ബി​സി​ന​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നി​രു​ന്നെ​ങ്കി​ലും, ഇ​ക്ക​യ്ക്ക് ആ​ഭ​ര​ണ​ങ്ങ​ളോ​ടു​ള്ള താ​ത്പ​ര്യം വേ​റി​ട്ട​താ​യി​രു​ന്നു. അ​ദേ​ഹം ഒ​രു ക​ല്ല് നോ​ക്കു​മ്പോ​ൾ അ​തി​ന്‍റെ വി​ല മാ​ത്ര​മ​ല്ല, അ​തി​നു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ക​ഥ​യും കാ​ണും.

ഒ​രി​ക്ക​ൽ ഒ​രു പ്രാ​ദേ​ശി​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​രു​വ​രും ക​ണ്ടു​മു​ട്ടി. ഫ​ജീ​ന ഇ​ത്ത സ്വ​ന്തം കൈ​കൊ​ണ്ട് ഡി​സൈ​ൻ ചെ​യ്ത ചെ​റു​ചെ​റു ആ​ഭ​ര​ണ​ങ്ങ​ൾ വെ​ച്ചി​രു​ന്നു. ക​രീം ഇ​ക്ക അ​വി​ടെ ക​യ​റി വ​ന്ന​പ്പോ​ൾ ഇ​ത്താ​ത്ത​യു​ടെ ചി​രി മി​ന്നി​ത്തി​ള​ങ്ങി - അ​താ​യി​രു​ന്നു ക​ഥ​യു​ടെ തു​ട​ക്കം. ആ ​ചി​രി​യി​ലൊ​ന്ന് ത​ന്നെ ഇ​ക്ക​യു​ടെ മ​ന​സ്സി​ൽ പ​തി​ഞ്ഞു.

അ​തി​നു ശേ​ഷം പ​ല​പ്പോ​ഴും ഇ​രു​വ​രും ത​മ്മി​ൽ ഇ​ട​യ്ക്കി​ടെ ക​ണ്ടു മു​റ്റ​റു​ണ്ടാ​യി​രു​ന്നു. ആ​ഭ​ര​ണ​ങ്ങ​ളെ കു​റി​ച്ചും ഡി​സൈ​ൻ ആ​ശ​യ​ങ്ങ​ളെ കു​റി​ച്ചും സം​സാ​രി​ക്കു​മ്പോ​ഴൊ​ക്കെ ആ ​സം​ഭാ​ഷ​ണം ചെ​റു​താ​യി പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റും.

“ഇ​ക്ക, ഈ ​ക​ല്ല് കാ​ണു... എ​ത്ര മ​നോ​ഹ​രം!” എ​ന്ന് ഇ​ത്ത ചി​രി​ച്ചു​പ​റ​യും. “അ​തെ, അ​തു​പോ​ലെ ത​ന്നെ​യാ​ണ് നീ​യും,” എ​ന്ന് ഇ​ക്ക മ​റു​പ​ടി പ​റ​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ സ്നേ​ഹ​ത്തി​ന്‍റെ മൃ​ദു ക​ണ​ങ്ങ​ൾ ഒ​രു സ്വ​പ്ന​മാ​യി വ​ള​ർ​ന്നു.

ഒ​രു ദി​വ​സം ഇ​രു​വ​രും ചേ​ർ​ന്ന് തീ​രു​മാ​നി​ച്ചു - “ന​മു​ക്ക് സ്വ​ന്ത​മാ​യി ഒ​രു ബ്രാ​ൻ​ഡ് തു​ട​ങ്ങാം. ന​മ്മ​ളു​ടേ​താ​യ സ്റ്റൈ​ലി​ൽ, ന​മ്മ​ളു​ടേ​താ​യ സ്‌​നേ​ഹ​ത്തോ​ട് കൂ​ടി.” അ​ങ്ങ​നെ പി​റ​ന്നു സ​മ​വാ​യ​തി​ന്റെ ഒ​രു സു​വ​ർ​ണ​ലോ​കം- “കി​യോ​റ ഡ​യ​മ​ണ്ട്സ്”

ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ പ​റ്റി​യ പി​ഴ​വു​ക​ളും, പ​ണ​മി​ല്ലാ​ത്ത നാ​ളു​ക​ളും, ഉ​റ​ങ്ങാ​ത്ത രാ​ത്രി​ക​ളും എ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. രാ​വി​ലെ​യാ​കു​മ്പോ​ൾ ഫ​ജീ​ന ഇ​ത്ത ഡി​സൈ​ൻ വ​ര​യ്ക്കും; വൈ​കു​ന്നേ​രം ക​രീം ഇ​ക്ക മാ​ർ​ക്ക​റ്റി​ൽ പോ​യി ര​ത്ന​ങ്ങ​ൾ തി​ര​ഞ്ഞ് വ​രും. ചി​ല​പ്പോ​ൾ ഭ​ക്ഷ​ണം പോ​ലും മ​റ​ന്നു പോ​കും, പ​ക്ഷേ മു​ഖ​ത്ത് ഒ​രു​പാ​ട് പ്ര​തീ​ക്ഷ.

അ​വ​രു​ടെ ആ​ദ്യ ക​ല​ക്ഷ​നി​ലേ​യ്ക്ക് വ​ന്ന മോ​തി​രം “Promise of Us” എ​ന്ന് പേ​രി​ട്ട​ത് ഫ​ജീ​ന ഇ​ത്ത​യു​ടെ​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു. ആ ​മോ​തി​രം അ​വ​രു​ടെ പ്ര​ണ​യ​ത്തി​ന്‍റെ പ്ര​തീ​ക​വും, ബി​സി​ന​സി​ന്‍റെ തു​ട​ക്ക​വു​മാ​യി​രു​ന്നു.

 

Latest News

Up